Gulf

പുതുവര്‍ഷം: ദുബൈ മെട്രോ 43 മണിക്കൂര്‍ നിര്‍ത്താതെ ഓടും

ദുബൈ: പുതുവര്‍ഷം പ്രമാണിച്ച് ദുബൈ മെട്രോ 43 മണിക്കൂര്‍ വിശ്രമമില്ലാതെ ഓടുമെന്ന് റോഡസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഡിസംബര്‍ 31 മുതലാണ് നോണ്‍ സ്‌റ്റോപ് ഓട്ടം ആരംഭിക്കുകയെന്നും മെട്രോക്കൊപ്പം ട്രാമും ഇതേ രീതിയില്‍ സര്‍വിസ് നടത്തുമെന്നും ആര്‍ടിഎ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹുസൈന്‍ അല്‍ ബന വ്യക്തമാക്കി.

ഡിസംബര്‍ 31ന് പുലര്‍ച്ചെ അഞ്ചിന് നോണ്‍സ്‌റ്റോപ് സര്‍വിസിന് തുടക്കമാവും. ജനുവരി ഒന്ന് ദിനം അവസാനിക്കുന്നതുവരെ ഓടും. ദുബൈ ട്രാം 31ന് രാവിലെ ആറിന് ആരംഭിച്ച് ജനുവരി രണ്ടിന് പുലര്‍ച്ചെ ഒന്നിന് അവസാനിക്കുന്ന രീതിയിലാണ് ക്രമികരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ 1,400 ബസുകളും ഇതേ കാലത്ത് ഓടിക്കാന്‍ ആര്‍ടിഎ അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. മെട്രോയും ട്രാമും കൂടുതല്‍ സമയം ഓടിക്കുന്നതും സൗജന്യമായ ബസ് സര്‍വിസും കൂടുതല്‍ പാര്‍ക്കിങ് സ്ഥലങ്ങളുമെല്ലാം സജ്ജമാക്കുന്നത് പതുവര്‍ഷം പ്രമാണിച്ച് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

See also  ഹമദ് വിമാനത്താവളത്തില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ യാത്രകള്‍ക്ക് തുടക്കമായി

Related Articles

Back to top button