Kerala

അഴിമതി ആരോപണത്തെ തുടർന്ന് ഒളിവിൽ പോയ സഹകരണ സംഘം പ്രസിഡന്റ് മരിച്ച നിലയിൽ

തിരുവനന്തപുരത്ത് സഹകരണ സംഘം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹന കുമാരനെയാണ്(62) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളറടയിൽ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് സമീപത്താണ് മൃതദേഹം കണ്ടത്

അഴിമതി ആരോപണത്തെ തുടർന്ന് കോൺഗ്രസ് ഭരണസമിതിക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിൽ 34 കോടിയുടെ വായ്പാ തിരിമറി കണ്ടെത്തി. നിക്ഷേപ തുക തിരികെ നൽകിയില്ലെന്ന് കാണിച്ച് നിരവധി പേർ പരാതി നൽകിയതിന് പിന്നാലെ മോഹനൻ ഒളിവിൽ പോയി

സംഘം സെക്രട്ടറിയും സഹകരണവകുപ്പും പോലീസും തമ്മിലുള്ള ചർച്ചക്കൊടുവിൽ നവംബർ 5നകം നിക്ഷേപകരുടെ തുക തിരികെ നൽകാമെന്ന് ധാരണയായിരുന്നു. ഭരണസമിതി പിരിച്ചുവിട്ടതിനെ തുടർന്ന് ബാങ്ക് ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിലാണ്.

See also  കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നില്ല: ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണവുമായി വിപഞ്ചികയുടെ കുറിപ്പ്

Related Articles

Back to top button