Gulf
ഹത്ത ഹണി ഫെസ്റ്റിവല്‍ തുടങ്ങി; 31ന് അവസാനിക്കും

ദുബൈ: യുഎയിലെ പ്രധാന വാര്‍ഷിക ആഘോഷമായ ഹത്ത ഹണി ഫെസ്റ്റിവര്‍ തുടങ്ങി. എമിറേറ്റിലെ തേനീച്ച കര്‍ഷകരെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ആഘോഷം സംഘടിപ്പിക്കുന്നത.് 27 മുതല്‍ 31 വരെയുള്ള അഞ്ചു ദിവസങ്ങളിലാണ് ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഒമ്പതാമത് ഹണി ഫെസ്റ്റിവര്‍ സംഘടിപ്പിക്കുന്നത്. 51 തേനീച്ച കര്‍ഷകരാണ് പങ്കെടുക്കുന്നത്.
ഹത്ത മാസ്റ്റര്‍ പ്ലാനിന്റെ കൂടി ഭാഗമായ ഫെസ്റ്റിവലിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കുമെല്ലാം വൈവിധ്യമാര്‍ന്ന തേന്‍ ഇനങ്ങള്‍ കാണാനും രുചിക്കാനുമെല്ലാം ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. ഹത്ത ഹാളിലാണ് പരിപാടി നടക്കുന്നത്.