Kerala

സൈക്കിളില്‍ നടത്തിയ പ്രചാരണം; ചാണ്ടി ഉമ്മന്‍ 50,000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൻ മുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ലീഡ് 50,000 കടന്നിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണം നയിച്ച ഏക വ്യക്തിയായിരുന്നു ചാണ്ടി ഉമ്മന്‍.

ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കിയും കൊട്ടിക്കലാശം മാറ്റിവച്ചുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രചാരണം. സൈക്കിളില്‍ പോയി വോട്ട് ചോദിക്കുന്ന ചാണ്ടിയെയാണ് ജനം തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയമത് കണ്ടത്.

ഓരോ മണ്ഡലത്തിലും പല സ്ഥാനാര്‍ഥികളും കോടികൾ ചെലവഴിച്ചപ്പോൾ ആര്‍ഭാടമുള്ള ചെലവുകള്‍ ഒഴിവാക്കാനും ആ തുക പാവപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ചു കൊടുക്കാന്‍ ഉപയോഗിക്കുമെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചിരുന്നു.

See also  വയനാട്ടിൽ കോഴി ഫാം നടത്തിപ്പുകാരായ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

Related Articles

Back to top button