World

വിദ്യാർഥി സംഘടനയെ നിരോധിച്ചു

ബംഗ്ലാദേശ് ഛത്ര ലീഗ് എന്ന വിദ്യാർഥി സംഘടനയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരോധിച്ചു. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ വിദ്യാർഥി സംഘടനയായിരുന്നു ഇത്. തീവ്രവാദി സംഘടനയെന്ന് കുറ്റപ്പെടുത്തിയാണ് ഭരണകൂടത്തിന്റെ നീക്കം.

രാജ്യത്ത് വിവേചനത്തിനെതിരായ വിദ്യാർഥി കൂട്ടായ്മ മുന്നോട്ട് വെച്ച അഞ്ച് ആവശ്യങ്ങളിൽ ഒന്നാണിത്. നിലവിലെ ഭരണഘടന റദ്ദാക്കുക, പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനെ പുറത്താക്കുക, ബി.സി.എല്ലിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഇന്നയിച്ചത്.

കഴിഞ്ഞ 15 വർഷത്തിനിടെ ഗുരുതര നിയമ ലംഘനങ്ങൾ നടത്തിയ സംഘടനയാണ് ബംഗ്ലാദേശ് ഛത്ര ലീഗ് എന്ന് ഭരണകൂടം വിമർശിച്ചു. ഇന്നലെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇന്നലെ തന്നെ ഇത് നിലവിൽ വന്നു.

 

See also  നിമിഷപ്രിയയുടെ വധശിക്ഷ അംഗീകരിച്ചത് ഹൂതി മേധാവി; പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി

Related Articles

Back to top button