നടി കീർത്തി സുരേഷ് വിവാഹിതയായി; വരൻ ആന്റണി തട്ടിൽ

നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരൻ. ഗോവയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോസ് കീർത്തി സുരേഷ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.
കീർത്തിയുടെ ദീർഘകാല സുഹൃത്താണ് ആന്റണി തട്ടിൽ. 15 വർഷം നീണ്ട പ്രണയ ബന്ധത്തിന് ശേഷമാണ് വിവാഹം. ദുബൈ കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനാണ് ആന്റണി. നടി മേനകയുടെയും നിർമാതാവ് ജി സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി.
ബാലതാരമായി എത്തി ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയയും അരങ്ങേറി. ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തിരക്കേറിയ നടിയാണ്. മഹാനടിയെന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും കീർത്തി സ്വന്തമാക്കിയിരുന്നു.
The post നടി കീർത്തി സുരേഷ് വിവാഹിതയായി; വരൻ ആന്റണി തട്ടിൽ appeared first on Metro Journal Online.