Sports

ഇടവേള ആവശ്യമായിരുന്നു, നന്ദി

ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അച്ചടക്കമില്ലായ്മയും കൊണ്ട് രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി യുവതാരം പൃഥ്വി ഷാ. നാല് വാക്കിലാണ് പൃഥ്വിയുടെ പ്രതികരണം. ഒരു ഇടവേള ആവശ്യമായിരുന്നു, നന്ദിയുണ്ട് എന്നാണ് ഇൻസ്റ്റഗ്രാമിൽ ഒരു സ്‌മൈലിയോടെ പൃഥ്വി സ്റ്റോറി ഇട്ടത്

മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ എതിർപ്പിനെ തുടർന്നാണ് പൃഥ്വിയെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. പരിശീലന സെക്ഷനുകളിൽ നിന്ന് പൃഥ്വി ഷാ പതിവായി മുങ്ങുമായിരുന്നു. സീനിയർ താരങ്ങളായ രഹാനെ, ശ്രേയസ് അയ്യർ, ഷാർദൂൽ താക്കൂർ പോലെയുള്ള താരങ്ങൾ ഒരിക്കൽ പോലും പരിശീലന സെഷനുകൾ ഒഴിവാക്കിയിരുന്നില്ല

ഫിറ്റ്‌നസ് പ്രശ്‌നവും ഷായെ ഒഴിവാക്കുന്നതിന് കാരണമായി. അമിത വണ്ണവും അച്ചടക്കമില്ലാത്ത പെരുമാറ്റവും പൃഥ്വിക്ക് വിനയായി. 26ന് അഗർത്തലയിൽ ത്രിപുരക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

See also  ഇവര്‍ ഇന്ത്യക്ക് വേണ്ടി കളിക്കാനറിയാത്ത ഐ പി എല്ലില്‍ മാത്രം കളിക്കുന്നവര്‍

Related Articles

Back to top button