Gulf

ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം കനത്ത മഴ

ജിദ്ദ: ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം ഇന്നലെ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. മദീനയിലെ അല്‍ ഷാഫിയയിലും ജിദ്ദയിലെ അല്‍ ബസാത്തീനിലുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. മഴ ബുധനാഴ്ചവരെ തുടരും. റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന, വടക്കന്‍ പ്രവിശ്യ, അല്‍ ഖസീം, അല്‍ബാഹ, അസീര്‍ എന്നിവിടങ്ങളിലെല്ലാം ഇനിയും മഴയെത്തും.

ജിദ്ദയില്‍ ഇന്നലെ രാത്രിവരെ പല സ്ഥലങ്ങളിലും മഴയും ഇടിയും മിന്നലും അനുഭവപ്പെട്ടതായി താമസക്കാരും പ്രതികരിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കുമൊന്നും പോകാന്‍ ശ്രമിക്കരുത്. മഴ ഗതാഗതത്തെയും ബാധിക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

The post ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം കനത്ത മഴ appeared first on Metro Journal Online.

See also  സഊദിയില്‍ പ്രവര്‍ത്തിക്കുന്നത് 31,231 വിദ്യാലയങ്ങള്‍ - Metro Journal Online

Related Articles

Back to top button