Gulf

ലഹരി മരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ തകര്‍ത്തു; വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായി

ദോഹ: രാജ്യത്തേക്ക് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും ഖത്തര്‍ അധികൃതര്‍ വെളിപ്പെടുത്തി. തലസ്ഥാനത്തെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്നായ 1,932 ലിറിക്ക ഗുളികകളാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനക്കിടെ നടന്ന എക്‌സറേയില്‍ ബാഗില്‍ സംശയിക്കുന്നതായ വസ്തു കണ്ടതിനെ തുടര്‍ന്ന് ബാഗേജ് തുറന്നു പരിശോധിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കര്‍ശനമായ പരിശോധന നടന്നത്.

അത്യാധുനിക സംവിധാനങ്ങളുമായി ലഹരിക്കെതിരേ സന്ധിയില്ലാ സമരം നടത്തുന്ന മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. മയക്കുമരുന്ന കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഖത്തറിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നത്. അറസ്റ്റ് ചെയ്ത ആളെ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഏത് രാജ്യക്കാരനാണ് പിടിയിലായതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

See also  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സഊദി പ്രവാസിയായ മലയാളിക്ക് 10 ലക്ഷം ദിര്‍ഹം

Related Articles

Back to top button