Local

പിണറായി കാലിയാക്കിയ സപ്ലൈകോയ്ക്ക് ആം ആദ്മി വക ഒരു കിറ്റ്: ആം ആദ്മി പാർട്ടിയുടെ വ്യത്യസ്തമായ പ്രതിഷേധം

അരീക്കോട് : സപ്ലൈകോയിലെ അവശ്യ ഉത്പ്പന്നങ്ങളായ അരിയും, പയറുവർഗ്ഗങ്ങളും, പഞ്ചസാരയും ഉൾപ്പെടെയുള്ള സബ്‌സിഡി ഉൽപ്പന്നങ്ങളുടെ സബ്‌സിഡി ശതമാനം കുറയ്ക്കുകയും, അതിനനുസൃതമായി വില വർധിപ്പിക്കുകയും ചെയ്തതിനു പിന്നാലെ സപ്ലൈകോ ഔട്‍ലെറ്റുകളിൽ എവിടെയും ഇത്തരത്തിലുള്ള വില ആദായമുള്ള ഉത്പ്പന്നങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സപ്ലൈകോയ്ക്ക് ആം ആദ്മി പാർട്ടി പ്രതീകാത്മകമായി സബ്‌സിഡി ഉത്പ്പന്നങ്ങൾ അടങ്ങിയ കിറ്റ് നൽകിക്കൊണ്ട് പ്രതിഷേധിച്ചു.

സാധാരണ ജനങ്ങളുടെ അന്നം മുട്ടിച്ച പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നും, തങ്ങളുടെ വോട്ടുകൊണ്ട് ഭരണത്തിൽ കയറിയ ശേഷം തങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങൾ ഈ ഭരണകൂടം കാണിക്കുന്നത് എന്നും സാധാരണ ജനം മനസ്സിലാക്കണം എന്നും പ്രാസംഗികരായ മണ്ഡലം പ്രസി. റിഷാദ് പൂവത്തിക്കൽ, സെക്രട്ടറി അയ്യൂബ് ഖാൻ , സിറാജ് കുനിയിൽ, കെട്ടി മാനു എന്നിവർ പറഞ്ഞു. സാധാരണക്കാരായ പൊതുജനത്തിനുള്ള സബ്‌സിഡി ഉത്പ്പന്നങ്ങൾ നൽകുന്നത് തുടരുന്നതിനായുള്ള ഒരു പദ്ധതി പോലും നടപ്പാക്കാതെ ധൂർത്തുകൾക്ക് കോടികൾ കടമെടുക്കുകയാണ് എന്നും മണ്ഡലം കമ്മിറ്റി അംഗം രാജൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ഏറനാട് മണ്ഡലം എടവണ്ണ സപ്ലൈകോ ബസാറിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ദിൽഷത്ത് പാലപ്പറ്റ ജില്ലാ വനിതാ കോഡിനേറ്റർ, സമീറലി പാറക്കൽ യൂത്ത് കോഡിനേറ്റർ, ബഷീർ പിടി, റഷീദ് കെ.ജി, ചെമ്മല മുജീബ് റഹ്മാൻ, ഇ.കെ അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു. പി.കെ സഫീർ അരീക്കോട് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

See also  ഡയാലിസിസ് സെന്ററിന് തുക കൈമാറി

Related Articles

Back to top button