Gulf

ഹജ്ജ് തീർത്ഥാടകർക്കുള്ള സ്മാർട്ട് ബുക്ക് പുറത്തിറക്കി സൗദി അറേബ്യ

റിയാദ് : ഹജ്ജ് തീർത്ഥാടകർക്കുള്ള ഒരു സ്മാർട്ട് ബുക്ക് പുറത്തിറക്കിയതായി സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹജ്ജ് തീർത്ഥാടകർക്കുള്ള ഈ ഇ-ഗൈഡ് ആറ് ഭാഷകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ നടപടി. ഹജ്ജ് അനുഷ്ഠാനങ്ങളെക്കുറിച്ചും, ഹജ്ജ് തീർത്ഥാടകർ പാലിക്കേണ്ട നിയമങ്ങൾ, നിബന്ധനകൾ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്ക് വെക്കുന്ന ഈ സ്മാർട്ട് ബുക്ക് അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, മലയാളം, ടർക്കിഷ് എന്നീ ഭാഷകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

സൗദി വിമാനക്കമ്പനിയായ സൗദിയയുടെ ഫ്ലൈറ്റുകളിൽ നിന്നും, പള്ളികളിലെ ഇലക്ട്രോണിക് ലൈബ്രറികളിൽ നിന്നും ഈ ഗൈഡ് ലഭ്യമാണ്.

The post ഹജ്ജ് തീർത്ഥാടകർക്കുള്ള സ്മാർട്ട് ബുക്ക് പുറത്തിറക്കി സൗദി അറേബ്യ appeared first on Metro Journal Online.

See also  ഫെബ്രുവരി മാസത്തിൽ ഇത്തിഹാദ് എയർവേസ് സ്വാഗതം ചെയ്തത് 1.6 ദശലക്ഷം യാത്രികരെ

Related Articles

Back to top button