Kerala

കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി ഹർഷാദാണ് മരിച്ചത്.

വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അമിതമായ ലഹരി മരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം.

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണിതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  ട്രോളി ബാഗുമായി യുഡിഎഫ് പ്രവർത്തകർ; കള്ളപ്പണ ആരോപണത്തെ ട്രോളി വിജയാഘോഷം

Related Articles

Back to top button