Gulf

റാസല്‍ഖൈമ റോഡില്‍ 17 മുതല്‍ വേഗപരിധി 100ല്‍നിന്നും 80 ആക്കുന്നു

റാസല്‍ഖൈമ: വേഗപരിധി 17 മുതല്‍ റാസല്‍ഖൈമ റോഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്നത് 80 ആക്കുമെന്ന് റാസല്‍ഖൈമ പൊലിസ് അറിയിച്ചു. റഡാറിന്റെ വേഗ പരിധിയിലും കുറവ് വരുത്തും. മണിക്കൂറില്‍ 121 എന്നത് 101 ആക്കിയാവും ക്രമീകരിക്കുക. അമിതവേഗത്താല്‍ മേഖലയില്‍ സംഭവിക്കുന്ന അപകടങ്ങളും മരണങ്ങളും കുറക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

ശൈഖ് മുഹമ്മദ് ബിന്‍ സലിം സ്ട്രീറ്റില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ട്എബൗട്ട്(അല്‍ റിഫ്ഫ) മുതല്‍ അല്‍ മര്‍ജാന്‍ ഐലന്റ് റൗണ്ട് എബൗട്ട് വരെയുള്ള റാസല്‍ഖൈമ റോഡിന്റെ ഭാഗത്താണ് വേഗപരിധി കുറക്കുന്നയെന്ന് റാസല്‍ഖൈമ പൊലിസ് വ്യക്തമാക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ട്എബൗട്ട് മുതല്‍ അല്‍ റിഫ്ഫ, അല്‍ ജസിറ അല്‍ ഹംറ, പോര്‍ട്ട് ഓഫ് അറബ്‌സ് തുടങ്ങിയ വഴിയില്‍ അല്‍ മര്‍ജാന്‍ മേഖലവരെയാണ് വേഗ പരിധി പുനഃക്രമീകരിക്കുന്നത്.

See also  പരിശീലനത്തിനിടെ രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതില്‍ തേങ്ങി കുവൈത്ത്

Related Articles

Back to top button