Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം: ഒമ്പതാം വര്‍ഷവും പദവി നിലനിര്‍ത്തി അബുദാബി

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും നിലനിര്‍ത്തി യുഎഇ തലസ്ഥാനം. ആദ്യ പത്തില്‍ യുഎഇ നഗരങ്ങളായ ദുബൈയും ഷാര്‍ജയും റാസല്‍ഖൈമയും അജ്മാനും ഉള്‍പ്പെട്ടിരിക്കുന്നൂവെന്നതും രാജ്യത്തിന് അഭിമാനം വര്‍ധിപ്പിക്കുന്ന കാര്യമാണ്. പട്ടികയില്‍ നാലാം സ്ഥാനത്താണ് ദുബൈ. ഷാര്‍ജ അഞ്ചും റാസല്‍ഖൈമയും അജ്മാനും തൊട്ടടുത്ത സ്ഥാനങ്ങളിലുമാണ് ഇടംപിടിച്ചത്.

ഓണ്‍ലൈന്‍ ഡാറ്റ ബെയ്‌സായ നുംബിയോയാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ദോഹയും മൂന്നാമതായി തായ്‌പെയിയും ഇടംപിടിച്ചു. അബുദാബി പൊലിസിന്റെ പ്രവര്‍ത്തനങ്ങളാണ് നഗരത്തിന് ഈ പദവി ലഭിക്കുന്നതില്‍ നിര്‍ണായകമായതെന്ന് ഔദ്യോഗിക ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. സമൂഹത്തിന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനം ഉപകാരപ്പെട്ടു. പഠിക്കാനും ജോലി ചെയ്യാനും ജീവിക്കാനുമെല്ലാമുള്ള മികച്ച നഗരമാണ് അബുദാബിയെന്നും വാം വിശേഷിപ്പിച്ചു. ആദ്യ പത്തില്‍ മസ്‌കത്തും ഉള്‍പ്പെട്ടിട്ടുണ്ട്. ജിസിസിക്ക് പുറത്തുനിന്നും ഹേഗും മ്യൂണിക്കും മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുള്ളത്.

See also  നിയമവിരുദ്ധ മസാജ് സെൻ്ററുകൾക്ക് വിസിറ്റിങ് കാർഡുകൾ അച്ചടിച്ചു; പ്രിൻ്റിങ് പ്രസുകൾ അടച്ചുപൂട്ടി ദുബായ്

Related Articles

Back to top button