Kerala

വാട്‌സാപ്പിലൂടെ പാക്കിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറി; ചാരക്കേസിൽ ഇടുക്കി മറയൂരിൽ ഒരാൾ അറസ്റ്റിൽ

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമാണ് അറസ്റ്റിലായത്. ഇടുക്കി മറയൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്

കൊച്ചി കപ്പൽശാലയിലെ രഹസ്യങ്ങൾ ചോർത്തിയ കേസിലാണ് അറസ്റ്റ്. കർണാടക ഉഡുപ്പി പോലീസാണ് ആലിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്.

കൊച്ചിൻ ഷിപ് യാർഡിന്റെ മാൽപേ യൂണിറ്റിന്റെ പരാതിയിലാണ് നടപടി. കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് ഇയാൾ. വാട്‌സാപ്പ് വഴി പാക്കിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറിയെന്നാണ് കേസ്‌
 

See also  നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Related Articles

Back to top button