Kerala

ഉപരാഷ്ട്രപതിയുടെ സുരക്ഷാ ജോലിക്കിടെ വെടിയേറ്റു; 28 വർഷം കിടപ്പിലായിരുന്ന വനിതാ എസ് ഐ മരിച്ചു

സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ വനിതാ എസ് ഐ 28 വർഷത്തിന് ശേഷം മരണത്തിന് കീഴടങ്ങി. പുതുച്ചേരിയിൽ എസ് ഐ ആയിരുന്ന മാഹി സ്വദേശി വളവിൽ പിച്ചക്കാരന്റവിട ബാനുവാണ്(ജാനു 75) മരിച്ചത്. 

1997ൽ അന്നത്തെ ഉപരാഷ്ട്രപതി കെആർ നാരായണൻ പുതുച്ചേരി സന്ദർശിക്കുമ്പോൾ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ബാനുവിന് ഇൻസ്‌പെക്ടറുടെ പിസ്റ്റളിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. 

നട്ടെല്ലിന് ഗുരുതര പരുക്കേറ്റ് അന്ന് മുതൽ വീൽച്ചെയറിലായിരുന്നു ജീവിതം. 2010ൽ സർവീസിൽ നിന്ന് വിരമിച്ചു. പുതുച്ചേരിയിൽ ആയിരുന്നു താമസം.
 

See also  മുഖ്യമന്ത്രിയും അൻവറും കാട്ടുകള്ളൻമാർ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോർജ്

Related Articles

Back to top button