Kerala

വിനോദയാത്രാ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് വയസ്സുകാരനടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (3) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്രപോയ ഏഴംഗ സംഘത്തിന്‍റെ വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ടത്.

കാറിലുണ്ടായിരുന്നു ബാക്കി 5 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരു കുട്ടിയുടെ നില ഗുരുതരമാണ്.

See also  സിഎം എന്നാണ് നമ്പർ സേവ് ചെയ്തിരിക്കുന്നത്; മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്ന് ജി സുധാകരൻ

Related Articles

Back to top button