Kerala

പത്തനംതിട്ട റാന്നിയിൽ കഞ്ചാവ് കേസിൽ ഡോക്ടർ അറസ്റ്റിൽ

പത്തനംതിട്ട റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണൻ ആണ് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ്. കഴിഞ്ഞ ദിവസം പിടിയിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അടക്കമുള്ള കഞ്ചാവ് സംഘത്തിൽ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം കിട്ടിയത്. കഞ്ചാവ് എത്തിക്കാൻ പണം നൽകിയതാണ് ഡോക്ടർ. 

ഡോക്ടറും സുഹൃത്തുക്കളും സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പത്തനംതിട്ടയിൽ പിടിയിലായത്. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു. 

റാന്നി പെരുമ്പുഴ പാലത്തിന് സമീപം പോലീസ് ഡാൻസാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. അതേസമയം സഞ്ജുവിന് സംഘടനയുമായി ഒരു ബന്ധവുമില്ലെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കൾ പറയുന്നത്. 

See also  മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല; പാർട്ടി എന്ത് തീരുമാനിക്കുന്നോ അത് നടക്കും: എം മുകേഷ്

Related Articles

Back to top button