Gulf
ഇസ്രായേല്‍ ആക്രമണത്തെ സഊദി അപലപിച്ചു

റിയാദ്: വെസ്റ്റ് ബാങ്കിലെ ജനീന്‍ നഗരത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കേ ഇസ്രായേല്‍ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെ സഊദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ഇസ്രായേലി അധിനിവേശ ശക്തികള്‍ വെസ്റ്റ്ബാങ്കില്‍ നടത്തിയ ആക്രമണങ്ങളെ തങ്ങള്‍ തള്ളിപ്പറയുന്നതായി മന്ത്രാലയം വ്യക്തമാക്കിയതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ നിരന്തരം നടത്തുന്ന ഇത്തരം കരാര്‍ ലംഘനങ്ങള്‍ തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
The post ഇസ്രായേല്‍ ആക്രമണത്തെ സഊദി അപലപിച്ചു appeared first on Metro Journal Online.