Gulf

ഫെബ്രുവരി ഒന്നുമുതല്‍ എമിറേറ്റ്‌സ് ബെയ്‌റൂത്ത്, ബാഗ്ദാദ് സര്‍വിസുകള്‍ പുനഃരാരംഭിക്കും

ദുബൈ: ലബനോണിലെ സംഘഷ സാധ്യത കണക്കിലെടുത്ത് നിര്‍ത്തിവെച്ച ദുബൈ-ബെയ്‌റൂത്ത് സര്‍വിസുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ പുനഃരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ വെളിപ്പെടുത്തി. ഇതോടൊപ്പംതന്നെ ബാഗ്ദാദിലേക്കുള്ള സര്‍വിസും പുനഃരാരംഭിക്കുന്നുണ്ട്.

സുരക്ഷ കണക്കിലെടുത്തായിരുന്നു ജനുവരി 31 വരെ ഈ സെക്ടറുകളിലേക്കുള്ള സര്‍വിസ് എമിറേറ്റ്‌സ് നിര്‍ത്തിവെച്ചത്. ഇസ്രായേലിനും ലബനോണിലെ ഹിസ്ബുള്ളക്കും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതാണ സര്‍വിസ് പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.

The post ഫെബ്രുവരി ഒന്നുമുതല്‍ എമിറേറ്റ്‌സ് ബെയ്‌റൂത്ത്, ബാഗ്ദാദ് സര്‍വിസുകള്‍ പുനഃരാരംഭിക്കും appeared first on Metro Journal Online.

See also  കഴിഞ്ഞ വര്‍ഷം പൊതു ഗതാഗതം ഉപയോഗപ്പെടുത്തിയത് 74.71 കോടി യാത്രക്കാര്‍

Related Articles

Back to top button