2025നെ സാമൂഹിക വര്‍ഷമായി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

അബുദാബി: 205നെ സാമൂഹിക വര്‍ഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല് നഹ്‌യാന്‍. നമ്മുടെ സമൂഹത്തെ കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതിന് ആവശ്യമായ സംഭാവനകള്‍ നാം നല്‍കണം. എല്ലാവര്‍ക്കും യുഎഇയെ വീടെന്ന് വിളിക്കാം. ഹാന്റ് ഇന്‍ ഹാന്റ് എന്നതാണ് നമ്മുടെ മുദ്രാവാക്യം. നമ്മുടെ സമൂഹിക ബന്ധം കൂടുതല്‍ ദൃഢമാക്കാനാണ് ഈ മുദ്രാവാക്യം.
ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടെടുക്കാമെന്നും ഇതിലൂടെ ശാശ്വതമായ വികസനം യാഥാര്‍ഥ്യമാക്കാനാവുമെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് ശൈഖ് മുഹമ്മദ് പ്രതീക്ഷ പ്രടിപ്പിച്ചു. പ്രതീക്ഷാനിര്‍ഭരമായ ചിന്തകളും നിര്‍ഭയമായ പ്രവര്‍ത്തനങ്ങളുമാണ് രാജ്യത്തെ പുരോഗതിയുടെയും സുഭിക്ഷതയുടെയും പ്രചോദനം നല്‍കുന്ന മാതൃകയായി നിലനില്‍ക്കാന്‍ പ്രാപ്തമാക്കുന്നതെന്നും ശൈഖ് മുഹമ്മദ് സാമൂഹികമാധായമമായ എകസില്‍ പ്രഖ്യാപനം നടത്തിക്കൊണ്ട് കുറിച്ചു.
The post 2025നെ സാമൂഹിക വര്‍ഷമായി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് appeared first on Metro Journal Online.