Gulf

പാലക്കാട് സ്വദേശി ഹൃദയാഘാതത്താല്‍ റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്താല്‍ പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചെര്‍പ്പുളശേരി കാവുവട്ടം മലമേല്‍ത്തൊടി പരേതനായ കുന്നത്തുപറമ്പില്‍ മുഹമ്മദിന്റെ മകന്‍ യൂസുഫ് (56) ആണ് മരിച്ചത്. ഒലയയില്‍ കുക്കായി ജോലി ചെയ്തുവരികയായിരുന്നു.

30 വര്‍ഷമായി പ്രവാസിയായ യൂസുഫ് മൂന്നു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍പോയി മടങ്ങിയെത്തിയത്. മാതാവ്: ശങ്കരത്തൊടി ഖദീജ. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് ജാഫര്‍, ജംഷീറ, ജസീറ. മരുമക്കള്‍: റജുല, നൗഷാദ്, ആഷിക്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്കും ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാടും അറിയിച്ചു.

The post പാലക്കാട് സ്വദേശി ഹൃദയാഘാതത്താല്‍ റിയാദില്‍ മരിച്ചു appeared first on Metro Journal Online.

See also  വിനോദയാത്ര കഴിഞ്ഞു മടങ്ങവേ പാസ്‌പോര്‍ട്ട് നഷ്ടമായി; യുപി സ്വദേശി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് രണ്ടു ദിവസം

Related Articles

Back to top button