Gulf

നിയമലംഘനം: 361 പ്രവാസികളെ ഒമാന്‍ നാടുകടത്തി

മസ്‌കത്ത്: നിയമലംഘനങ്ങളുടെ പേരില്‍ 361 പ്രവാസികളെ നാടുകടത്തിയതായി ഒമാന്‍ അറിയിച്ചു. നിയമവിരുദ്ധമായി ജോലി ചെയ്ത 428 പേരെ നേരത്തെ ഒമാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ ഉള്‍പ്പെട്ട 361 പേരെയാണ് നാടുകടത്തിയത്. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍നിന്നും ഒരു വര്‍ഷത്തിനിടെ തൊഴില്‍നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നാനൂറില്‍ അധികം പ്രവാസികളെ പിടികൂടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി.

മന്ത്രാലയത്തിന് കീഴിലെ ലേബര്‍ ഡയരക്ടറേറ്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വകുപ്പിന് കീഴില്‍ 605 സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ നടന്നതായും 75 കേസുകളില്‍ പ്രതികളെ പിടികൂടിയതായും അധികൃതര്‍ വ്യക്തമാക്കി.

See also  യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക; നിയമലംഘനത്തിന് 5 ലക്ഷം ദിർഹം വരെ പിഴ

Related Articles

Back to top button