Gulf

സല്‍മാന്‍ രാജകുമാരന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അല്‍ഉല(സഊദി): സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മേഖലാപരമായ വിഷയങ്ങളും രാജ്യാന്തര വിഷയങ്ങളുമെല്ലാം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അല്‍ഉലയിലെ ശൈത്യകാല ക്യാമ്പിലായിരുന്നു കൂടിക്കാഴ്ച.

സഊദി സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മെലോനി ഞായറാഴ്ച സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയത്. സഊദിയില്‍ സന്ദര്‍ശനം നടത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഹൗസ് ഓഫ് പോയട്രിയെന്ന സെഷനില്‍ സഊദി പാരമ്പര്യത്തെയും സംസ്‌കാരത്തെയും കുറിച്ച് വിവരിച്ചുകൊടുക്കുകയും ചെയ്തു. ക്യാമ്പില്‍ പരമ്പരാഗത കലാപരിപാടികളും മെലോനിയുടെ സ്വീകരണാര്‍ഥം ഒരുക്കിയിരുന്നു.

The post സല്‍മാന്‍ രാജകുമാരന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി appeared first on Metro Journal Online.

See also  ഒമാനിലെ ആദ്യ പഞ്ചസാര ശുദ്ധീകരണശാല പ്രവർത്തനം തുടങ്ങി; 90,000 ടണ്ണിലധികം പഞ്ചസാരയുമായി ആദ്യ കപ്പലെത്തി

Related Articles

Back to top button