Local

ബിരിയാണി ചലഞ്ച് നടത്തി എൻ.എസ്.എസ് വിദ്യാർത്ഥികൾ

കോടഞ്ചേരി: സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വയനാട് പുനരദ്ധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് ‘ബിരിയാണി ചലഞ്ച്’ ഏറ്റെടുത്ത് നടത്തി.

സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് ആദ്യ ബിരിയാണി പാക്കറ്റ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യുവിൽ നിന്നും ഏറ്റുവാങ്ങി.സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സർക്കാരിൻ്റെ പൊതു ദൗത്യത്തോട് പങ്കുചേർന്ന് വിവിധ സെല്ലുകളെ ഏകോപിപ്പിച്ചു കൊണ്ട് 150 എൻ.എസ്.എസ് ഭവനങ്ങൾ വയനാടിനു നിർമ്മിച്ചു നൽകുകയാണ്.

വയനാട് ദുരന്തം ഉണ്ടായ സമയം മുതൽ കേരളത്തിലെ എൻ.എസ്.എസ് ടീം മുഴുവനും സന്നദ്ധ സേവന സഹായ പ്രവർത്തനങ്ങളുമായി വയനാടിനൊപ്പം ഉണ്ട്.അവശ്യ സാധനങ്ങൾ കൊണ്ട് എത്തിക്കുന്നതിലും കാമ്പ് റിലീഫ് പ്രവർത്തനങ്ങളിലും കളക്ഷൻ സെന്ററുകളിലും 1000 ത്തോളം എൻ.എസ്.എസ് വളന്റീയേഴ്സ് സജീവ സാന്നിധ്യമായി സർക്കാർ പ്രവർത്തനങ്ങളോടൊപ്പം ഉണ്ടായിരുന്നു.വയനാട് പുനരുദ്ധാരണ പ്രവർത്തനങ്ങളിലും പങ്കാളി ആകാൻ കേരളത്തിലെ 3500 എൻ.എസ്.എസ് യൂണിറ്റുകളും 3500 പ്രോഗ്രാം ഓഫീസർമാരും 3,50,000 വളന്റീയേഴ്സും കോ-ഓർഡിനേറ്റർമാരും എൻ.എസ്.എസ് ഒഫീഷ്യൽസും എൻ.എസ്.എസ് അലുമിനിയും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ബാക്ക് ടു സ്കൂൾ,കോളേജ് പരിപാടികളും പഠനോപകരണ വിതരണവും നടത്തി.മൊബൈൽ ഫോൺ,ലാപ്ടോപ്പ് തുടങ്ങിയവയും ദുരിത ബാധിത മേഖലയിലെ വിദ്യാർഥികൾക്ക് എത്തിച്ചു നൽകാൻ എൻ.എസ്.എസ് നു കഴിഞ്ഞു.

See also  പേട്ടുംതടായിൽ പേനക്കാവ് റോഡ് ഉദ്ഘാടനം ചെയ്തു

Related Articles

Back to top button