Kerala

സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവാകും: എ കെ ബാലന്‍

കൊച്ചി: ബി ജെ പി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന സന്ദീപ് വാര്യരെ വാനോളം പൊക്കി സഖാവ് എ കെ ബാലന്‍. റിപോര്‍ട്ടര്‍ ടി വിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലാണ് മുന്‍ മന്ത്രി കൂടിയായ എ കെ ബാലന്റെ വെളിപ്പെടുത്തല്‍. സന്ദീപ് വാര്യര്‍ നമ്പര്‍ വണ്‍ സഖാവ് ആകുമെന്നും ക്രിസ്റ്റല്‍ ക്ലിയര്‍ ആകുമെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ബാലന്‍ വ്യക്തമാക്കി. ബി ജെ പിയിലുണ്ടായിരിക്കെ അദ്ദേഹം പറഞ്ഞതൊന്നും കാര്യമാക്കില്ല.

കറകളഞ്ഞ കമ്യൂണിസ്റ്റുകാരെ കൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഭരണം കിട്ടുമോ എന്ന് ചോദിച്ച എ കെ ബാലന്‍ ഓരോ കാലത്ത് ഓരോരുത്തരെ കിട്ടുമെന്നും ചൂണ്ടിക്കാണിച്ചു. അരിവാള്‍ ചുറ്റികയെയും സ്വതന്ത്ര ചിഹ്നത്തെയും തിരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച എ കെ ബാലന്‍ കോണ്‍ഗ്രസുകാര്‍ സിപിഐഎം ഓഫീസില്‍ ക്യൂ നില്‍ക്കുകയാണെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിലും ബിജെപിയിലും കുറച്ചു കൂടി പൊട്ടലുണ്ടാകും. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡോ സരിന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. സീറ്റ് കിട്ടാത്തതല്ല സരിന്റെ പ്രശ്‌നനം. കെ കരുണാകരനെ കരിങ്കാലി എന്ന് വിളിച്ചവരാണ് ഞങ്ങള്‍. എന്നാല്‍ അദ്ദേഹം പോലും ഞങ്ങള്‍ക്ക് ഒപ്പം വന്നു. എ കെ ആന്റണി എകെജി സെന്ററില്‍ വന്ന് കൂടെയിരുന്ന് ഭരിച്ചു. കുഞ്ഞാലിയുടെ കൊലപാതകിക്ക് സിപിഐഎം വോട്ട് ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗിനെ കൂടെ കൂട്ടിയിട്ടുണ്ട്. നരസിംഹ റാവു ഭരിച്ചത് ഞങ്ങളുടെ പിന്തുണയോടെയാണെന്നും എ കെ ബാലന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന് വ്യക്തമാക്കിയ എ കെ ബാലന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.

 

The post സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവാകും: എ കെ ബാലന്‍ appeared first on Metro Journal Online.

See also  പോത്തുകല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം: പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകി നാട്ടുകാർ

Related Articles

Back to top button