Gulf

കുവൈറ്റ് വികസനത്തില്‍ നാഴികല്ലാവുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം 2026ല്‍ ഉദ്ഘാടനം ചെയ്യും

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വികസനത്തില്‍ നാഴികല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന ബുബുയാന്‍ ദ്വീപില്‍ നിര്‍മാണം പുരോഗമിക്കുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം അടുത്ത വര്‍ഷം ഉദ്ഘാടനം ചെയ്യും. കുവൈറ്റ് വിഷന്‍ 2035ല്‍ ഉള്‍പ്പെടുന്ന വമ്പന്‍ പദ്ധതിയാണിത്. കുവൈറ്റിന്റെ വടക്കന്‍ തീരത്ത് ഇറാഖിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ പ്രദേശത്താണ് തുറമുഖത്തിന്റെ സ്ഥാനം.

തങ്ങളുടെ കപ്പല്‍ പാതയിലാണ് തുറമുഖമെന്നും ഇത് ബസ്‌റയിലേക്കുള്ള ചരക്കുനീക്കത്തെ ദോഷകരമായി ബാധിക്കുമെന്നും ഇറാഖ് നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളിലാണെന്നും ഇറാഖി തുറമുഖത്തേക്കുള്ള ചരക്കുനിക്കത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും കുവൈറ്റ് വിശദീകരിച്ചിരുന്നു. 1,000 കോടി ദിനാര്‍ (32,43,39,40,000 യുഎസ് ഡോളര്‍) ആണ് ഈ സ്വപ്‌നപദ്ധതിയുടെ ആകെ ചെലവ്.

The post കുവൈറ്റ് വികസനത്തില്‍ നാഴികല്ലാവുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം 2026ല്‍ ഉദ്ഘാടനം ചെയ്യും appeared first on Metro Journal Online.

See also  കാസ്പെർസ്കി ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ പ്രധാന അപകടസാധ്യതകൾ എടുത്തു കാണിക്കുന്നു

Related Articles

Back to top button