Gulf

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 29 ഭക്ഷണശാലകള്‍ ഫുജൈറയില്‍ അടപ്പിച്ചു

ഫുജൈറ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 29 ഭക്ഷണശാലകള്‍ അടപ്പിച്ചതായി ഫുജൈറ നഗരസഭ അറിയിച്ചു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് അടക്കാനുണ്ടായിരുന്ന പിഴ കുന്നുകൂടിയതും ഗുരുതരമായ സുരക്ഷാ മാനദണ്ഡലംഘനങ്ങളുമാണ് കടുത്ത നടപടിയിലേക്ക പോകാന്‍ പ്രേരിപ്പിച്ചതെന്ന് നഗരസഭ ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അഫ്ഖം വ്യക്തമാക്കി.

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതില്‍ ഭക്ഷ്യ സുരക്ഷ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത കാര്യമാണ്. ഇത് നിലനിര്‍ത്താനായാണ് സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. ഏത് തരം ഭക്ഷ്യവസ്തുവായാലും ഏറ്റവും മുന്തിയ ആരോഗ്യ നിലവാരം ഉറപ്പാക്കണം. ഞങ്ങള്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്നും ഡയരക്ടര്‍ ജനറല്‍ പറഞ്ഞു.

The post ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 29 ഭക്ഷണശാലകള്‍ ഫുജൈറയില്‍ അടപ്പിച്ചു appeared first on Metro Journal Online.

See also  ആഗോളഗ്രാമത്തില്‍ നാളെ മുതല്‍ ജനുവരി അഞ്ചുവരെ ക്രിസ്മസ് ആഘോഷം

Related Articles

Back to top button