National

ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിത്. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്ന്. യുവാക്കൾക്ക് നിരവധി മേഖലകൾ തുറന്നു കൊടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

ട്രഷറി നിറയ്ക്കുന്നതിന് പകരം ജനങ്ങളുടെ സമ്പാദ്യം വർധിപ്പിക്കുന്നതിനാണ് ബജറ്റ് മുൻഗണന നൽകുന്നത്. നികുതിയിളവ് നടപടികൾ മധ്യവർഗത്തിനും ശമ്പളക്കാർക്കും ഗണ്യമായി ഗുണം ചെയ്യും. ഇത് നിക്ഷേപം വർധിപ്പിക്കുകയും രാജ്യത്തെ വിക്ഷിത് ഭാരത് ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യും.

ഈ ബജറ്റ് ശക്തി വർധിപ്പിക്കുന്നതാണ്. സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളർച്ച എന്നിവ വേഗത്തിൽ വർധിപ്പിക്കും. ഈ ജനങ്ങളുടെ ബജറ്റിന് ധനമന്ത്രി നിർമല സീതാരാമനെയും അവരുടെ മുഴുവൻ സംഘത്തെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

See also  ആശ വർക്കർമാരുടെ സമരം: ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

Related Articles

Back to top button