Kerala

നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ; മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞ് സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്. 

എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്തിന്‍റെ മാറ്റത്തിന്‍റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത് വന്നിരുന്നു. 30 സീറ്റിലാണ് നിലവിൽ സാധ്യത പട്ടിക കണക്കാക്കിയിരിക്കുന്നത്. 

നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്‍റെ പേരും പരി​ഗണനയിലുണ്ട്. വട്ടിയൂർകാവിൽ ആർ ശ്രീലേഖയും കൃഷ്ണ കുമാറും, മലമ്പുഴയിൽ സി കൃഷ്ണകുമാറും മത്സരരം​ഗത്തുണ്ടാവും. പാലയിൽ ഷോൺ ജോർജും, തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരിക്കും.

See also  10 വോട്ടിനായി മതസൗഹാർദം തകർക്കരുത്; ആർ. ശ്രീലേഖക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഈശ്വർ

Related Articles

Back to top button