Kerala

മരുന്ന് പ്രതിസന്ധി: ആരോഗ്യമന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ടു തട്ടിൽ; സർക്കാർ ആശുപത്രികളിൽ രോഗികൾ വലയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധി, ആരോഗ്യമന്ത്രിയും വകുപ്പ് സെക്രട്ടറിയും രണ്ടു തട്ടിൽ. ഉന്നതതല യോഗത്തിൽ മന്ത്രിയും സെക്രട്ടറിയും തമ്മിൽ തർക്കം. മരുന്നുകളുടെ കുറവുണ്ടെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു. മാധ്യമ സൃഷ്ടി എന്ന് സെക്രട്ടറി ഷർമ്മിള മേരി ജോസഫ് മറുപടി നൽകി. കുറവുള്ള മരുന്നുകൾ അടിയന്തരമായി വാങ്ങണം എന്ന് മന്ത്രി പറഞ്ഞു. ആവശ്യത്തിന് മരുന്ന് ഉണ്ടെന്ന് സെക്രട്ടറി മറുപടി നൽകി.

എന്നാൽ KMSCLൽ 28 മരുന്നുകൾ ഇല്ലെന്ന് ജനറൽ മാനേജർ പറഞ്ഞു. ഉടൻ ടെൻഡർ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു. ഉടൻ ആവശ്യമില്ലെന്നും അടുത്തയാഴ്ച KMSCL ബോർഡ് കൂടാം എന്നും സെക്രട്ടറി മറുപടി നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാടിൽ മന്ത്രി K. മുരളീധരന് കടുത്ത അതൃപ്തിയാണ് ഉണ്ടായത്.

KMSCL മേധാവി ആകാൻ ആളില്ല പകരം ജനറൽ മാനേജർക്ക് മാനേജിംഗ് ഡയറക്ടറുടെ ചുമതല നൽകി ഇന്നലെ ഉത്തരവിറക്കിയിരുന്നു. സ്ഥിരം MD ഇല്ലാത്തതിനാൽ നിർണായ തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ട് എന്ന് ഉത്തരവിൽ പറയുന്നു.

കോർപ്പറേഷന് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. GM രാകേഷ് നെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല ഏൽപ്പിക്കുന്നുവെന്നും ഉത്തരവ്. അനു എസ് നായർ ഐഎസിന് KMSCL എംഡിയുടെ പൂർണ്ണ അധിക ചുമതല നൽകിയെങ്കിലും ഏറ്റെടുത്തില്ല. പിന്നാലെ H ദിനേശ് ഐഎസിന് പൂർണ്ണ അധിക ചുമതല നൽകി. ദിനേശും പദവി ഏറ്റെടുക്കാത്തതോടെയാണ് ജനറൽ മാനേജർക്ക് ചുമതല നൽകി ഉത്തരവിറക്കിയത്.

See also  തിരുവനന്തപുരത്ത് നിന്ന് പത്ത് ദിവസങ്ങൾക്ക് മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം മലമുകളിൽ കണ്ടെത്തി

Related Articles

Back to top button