Kerala

രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത; എംഎൽഎ ആയതിനാൽ കൂടുതൽ നടപടികൾ ഒഴിവാക്കുമെന്ന് സൂചന

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത. എംഎൽഎ ആയതിനാൽ കൂടുതൽ നടപടികൾ ഒഴിവാക്കും. ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ചു പോകാനും പാർട്ടി നിർദേശം നൽകും. അതേസമയം, എം എം ഹസ്സൻ അധ്യക്ഷനായ സമിതി കെപിസിസിക്ക് ഇന്ന് റിപ്പോർട്ട് നൽകും.

പാർട്ടിയെ വെല്ലുവിളിച്ച രമ്യ കെപിസിസി കടുപ്പിച്ചതോടെയാണ് അനുനയ പാതയിലേക്കെത്തിയത്. ഇന്നലെ എം എം ഹസ്സൻ സമിതിക്ക് മുന്നിലെത്തി രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയാണെന്ന് വിശദീകരിച്ചിരുന്നു. ഹസ്സൻ പാർട്ടി നേതൃത്വത്തിന് നൽകുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും തുടർ തീരുമാനം. എംഎൽഎയെ താക്കീത് ചെയ്യണം, പാർട്ടി പദവിയിൽ നിന്ന് മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ എതിർചേരി ഉയർത്തുന്നുണ്ട്. പ്രദീപിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകിയതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. പ്രദീപിനെ എന്തായാലും ഇനി സ്റ്റാഫാക്കാൻ നേതൃത്വം അനുവദിക്കില്ല. നിയമനം ആവശ്യപ്പെട്ട് ഇതുവരെ രമ്യ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ല.

See also  മുന്നറിയിപ്പുകൾ അവഗണിച്ചു: വയനാട് ദുരന്തത്തിൽ അമികസ് ക്യൂറി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി

Related Articles

Back to top button