Gulf

ഖത്തര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; ഹമദ് വിമാനത്താവളത്തിലേക്ക് വരാം: നിയമ ലംഘകര്‍ക്ക് നാട്ടിലെത്താം

ദോഹ: നിയമം ലംഘിച്ച് കഴിയുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം പ്രഖ്യാപിച്ച് ഖത്തര്‍. മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. വിസാ നിയമം, താമസ നിയമം എന്നിവ ലംഘിച്ച് ഖത്തറില്‍ കഴിയുന്നവര്‍ക്ക് ഇതൊരു അവസരമാണ്. 2015ലെ നിയമം അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

ഫെബ്രുവരി ഒമ്പത് മുതലാണ് ഖത്തര്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസം തുടരും. നിയമം ലംഘിച്ച് താമസിക്കുന്നവര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കാം.

അല്ലെങ്കില്‍ സാല്‍വ റോഡിലെ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിനെയും ബന്ധപ്പെടാം. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ഇതിനുള്ള സൗകര്യമുള്ളത്.

See also  ആരോഗ്യ മേഖലയില്‍ ഏകീകൃത ലൈസന്‍സുമായി യുഎഇ; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രഫഷണലുകള്‍ക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാം

Related Articles

Back to top button