JOB

ഏറ്റവും പുതിയ സർക്കാർ അറിയിപ്പുകൾ

ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ ജില്ലയിലെ വിവിധ ഓഫീസുകളിലും സര്‍ക്കാര്‍ പ്ലീഡറുടെ ഓഫീസിലും താത്കാലിക ക്ലറിക്കല്‍ അസിസ്റ്റന്റ്മാരെ നിയമിക്കും.. പ്രതിമാസം 10000 രൂപ ഓണറേറിയം നല്‍കും. പ്രായപരിധി 21-35 യോഗ്യത: ബിരുദവും ആറുമാസത്തില്‍ കുറയാത്ത പി. എസ്. സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്.

സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് കാര്‍ഡുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. നിയമനകാലാവധി ഒരു വര്‍ഷം. സേവനം തൃപ്തികരമാണെങ്കില്‍ കാലയളവ് ഒരുവര്‍ഷത്തേക്ക്കൂടി ദീര്‍ഘിപ്പിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് കാര്‍ഡ് എന്നിവ സഹിതം ഡിസംബര്‍ 23 വൈകിട്ട് അഞ്ചിനകം അതത് ബ്ലോക്ക് /കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍ 0474 2794996.

 

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കൊല്ലം ജില്ലാഎംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഡിസംബര്‍ 13 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. പ്ലസ്ടു, അല്ലെങ്കില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ മൂന്ന് ബയോഡാറ്റ സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. പ്രായപരിധി 18-35. നൈപുണ്യ പരിശീലനവും വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും എംപ്ലോയബിലിറ്റി സെന്ററില്‍ ലഭ്യമാണ്. ഫോണ്‍ – 7012212473, 8281359930.

പ്രൊജക്ട് ഫെല്ലോ ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിനു കീഴിൽ പ്രൊജക്ട് ഫെല്ലോ (താൽക്കാലികം) തസ്തികയിൽ ഒരു വർഷത്തേക്ക് (2 വർഷം വരെ ദീർഘിപ്പിക്കാൻ സാധ്യതയുള്ള) ദിവസവേതന നിരക്കിൽ (കരാറടിസ്ഥാനം) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. “DRISHTI: An AI-Based Distraction Alert System for Indian Roads” എന്ന പ്രോജക്ടിലേക്ക് അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ jerrin.panachakel@cet.ac.in എന്ന മെയിൽ ഐഡിയിലേക്കും “Development of mix design methodology for Full Dept Reclamation projects with cement and emulsion as stabilizers” പ്രോജക്ടിലേക്ക് അപേക്ഷിക്കുന്നവർ thusharavt@cet.ac.in എന്ന മെയിൽ ഐഡിയിലേക്കും ഇ-മെയിൽ ചെയ്യണം. അവസാന തീയതി ഡിസംബർ 13. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഈ സ്ഥാപനത്തിൽ വച്ച് അഭിമുഖ പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക.

 

ലാബ് ടെക്നീഷ്യൻ ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് ഡിസംബർ 19ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള  ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. ECHO, TMT, Holter എന്നിവയിൽ മുൻപരിചയം വേണംതാല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽപകർപ്പ്ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണംകൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484 – 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.

See also  താത്കാലിക ഒഴിവ്

 

താത്കാലിക ഒഴിവ് 

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ കം സ്റ്റോർ കീപ്പർ എന്ന തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ വിമുക്ത ഭടൻമാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കട്ടുകൾ സഹിതം ഡിസംബർ 19ന്  മുൻപ് അതാതു എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രായപരിധി: 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ഭിന്നശേഷിക്കാർ അർഹരല്ല.

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, സ്റ്റാറ്റിക്, ഫ്ലയിങ് എയ്റോ മോഡലുകളിൽ വൈദഗ്ദ്യം, ഇംഗ്ലീഷിൽ പ്രാവിണ്യം എന്നിവ ഉണ്ടായിരിക്കണം, ‘സി’ സർട്ടിഫിക്കറ്റിന് അർഹരായ വിമുക്ത ഭടന്മാരെ പരിഗണിക്കുന്നതാണ്. വേതനം: 27800-54400.

 

ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റ് നിയമനം

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ.എന്‍.ടി. വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓഡിയോളജി& സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം (ബി.എ.എസ്.എല്‍.പി./ എം.എ.എസ്.എല്‍.പി.) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 20നും 40നു മധ്യേ പ്രായമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം 12ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍; 0477 2282367.

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം: അഭിമുഖം എട്ടിന്

ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. 75ലധികം ഒഴിവുകളുണ്ട്. പ്ലസ് ടു, ഡിപ്ലോമ/ഐ.ടി.ഐ- ഓട്ടോ മൊബൈല്‍, ഡിഗ്രി, ബി.ടെക്/എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ., ടാലി, വീഡിയോ എഡിറ്റര്‍ തുടങ്ങിയ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. പ്രായം 18നും 40നും ഇടയില്‍. താത്പര്യമുള്ളവര്‍ എട്ടിന് രാവിലെ 10ന് എപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖത്തിനായി എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ക്കും ഫോണ്‍: 0477-2230624, 8304057735

 

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. പ്ലീഡര്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 21നും 35നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉള്ളവര്‍ക്കാണ് അവസരം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ആറു മാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സും പാസായിരിക്കണം. ഒരുവര്‍ഷത്തേക്കാണ് നിയമനം. പതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും.

താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ്, സാധുവായ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ ഡിസംബര്‍ 23നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ അപേക്ഷ നല്‍കണം. അപേക്ഷയുടെ മാതൃക ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭിക്കും.

See also  ഡോക്ടർ നിയമനം

മെഡിക്കല്‍ ഓഫീസര്‍ നിയമനം*

ഭാരതീയ ചികിത്സ വകുപ്പില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ നടപ്പിലാക്കിവരുന്ന കൗമാരഭൃത്യം പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ ദിവസവേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി  നിയമിക്കുന്നു. യോഗ്യത ബി എ എം.എസ്, ബിരുദാനന്തര ബിരുദം, പ്രായപരിധി 18 നും 50 നും മദ്ധ്യേ.കൂടിക്കാഴ്ച ഡിസംബര്‍ 16 ന് രാവിലെ 10.30 ന് കല്‍പ്പറ്റ.എസ്.പി. ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബില്‍ഡിംഗിലുള്ള ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203 906.

Related Articles

Back to top button