Gulf

യുഎഇ വൈസ് പ്രസിഡന്റ് ഐഡെക്‌സില്‍ സന്ദര്‍ശനം നടത്തി

അബുദാബി: അഡ്‌നെക്കില്‍ നടന്നുവരുന്ന ഐഡെക്‌സ് പ്രതിരോധ പ്രദര്‍ശനത്തില്‍ ഇന്നലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതക്കും ശക്തമായ പ്രതിരോധ സംവിധാനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.

പ്രതിരോധ രംഗത്ത് രാജ്യത്തുതന്നെ കൂടുതല്‍ വ്യവസായങ്ങള്‍ ഉണ്ടായിവരേണ്ടതുണ്ട്. ഇത് സാധ്യമായാലേ ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവൂ. രാജ്യാന്തര നിലവാരത്തിലുള്ള സ്വദേശി കമ്പനികളാണ് ഉണ്ടാവേണ്ടതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

The post യുഎഇ വൈസ് പ്രസിഡന്റ് ഐഡെക്‌സില്‍ സന്ദര്‍ശനം നടത്തി appeared first on Metro Journal Online.

See also  കഞ്ചാവ് വിതരണക്കാരനായ ബംഗ്ലാദേശിക്ക് ജീവപര്യന്തം തടവ് വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി

Related Articles

Back to top button