Local

ഹോട്ടലുകള്‍ എട്ട് മണിക്ക് അടക്കാനുള്ള അരീക്കോട് പോലീസിന്റെ വിവാദ ഉത്തരവ് പിന്‍വലിച്ചു

അരീക്കോട് : പുതുവര്‍ഷ തലേന്ന് രാത്രി എട്ട് മണിക്ക് ഹോട്ടലുകളും കൂള്‍ബാറുകളും അടക്കണമെന്ന അരീക്കോട് പൊലീസ് ഉത്തരവ് പിന്‍വലിച്ചു. ഈ വിചിത്ര ഉത്തരവിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപക പരിഹാസവും പ്രേതിഷേധവും വന്നതിനെ തുടർന്നാണ് നടപടി. തൊട്ടുപിന്നാലെ ജില്ലാ പൊലീസ് മേധാവി ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഹോട്ടലുകളും കൂള്‍ബാറുകളും രാത്രി എട്ട് മണിക്ക് അടക്കണം, റിസോര്‍ട്ടുകളില്‍ ഡി.ജെ പാര്‍ട്ടികള്‍ക്കും ക്യാമ്പ് ഫയറുകള്‍ക്കും വിലക്ക്, ടര്‍ഫുകളും എട്ട് മണിക്ക് അടക്കണം, ബോട്ട് സര്‍വീസുകളും അഞ്ച് മണി വരെ മാത്രം എന്നായിരുന്നു അരീക്കോട് പൊലീസിന്റെ നിയന്ത്രണ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നത്.

See also  ചാലിയാര്‍ പുഴയില്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

Related Articles

Back to top button