Gulf

ഷാര്‍ജ ഭരണാധികാരി തിയേറ്റര്‍ ഡേയ്‌സില്‍ പങ്കെടുത്തു

ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 34ാമത് ഷാര്‍ജ തീയേറ്റര്‍ ഡേയ്‌സ് പരിപാടിയില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ തിയറ്റര്‍ ഡെയ്‌സില്‍ ആറ് എണ്ണമാണ് മത്സരത്തിനുള്ളത്. ഫെബ്രുവരി 26 വരെയാണ് തിയറ്റര്‍ ഡെയ്‌സ് ആഘോഷം നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ തീയേറ്റര്‍ ഗ്രൂപ്പുകളില്‍ നിന്നുമായി 15 പ്രകടനങ്ങളാണ് അരങ്ങേറുക.

അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും തിയറ്റര്‍ രംഗത്തെ പ്രൊഫഷണലുകളും തിയേറ്റര്‍ ഡെയ്‌സില്‍ പങ്കാളികളാകുന്നുണ്ട്. രംഗാവിഷ്‌കാരവുമായി ബന്ധപ്പെട്ട് ശില്പശാലകളും പരിശീലന പരിപാടികളും വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം നയിക്കുന്ന സെമിനാറുകളുമെല്ലാം ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ ലോക്കല്‍ പേഴ്‌സണാലിറ്റി അവാര്‍ഡ് സ്വദേശി കലാകാരിയായ മറിയം സുല്‍ത്താന് ശൈഖ് ഡോ. സുല്‍ത്താന്‍ സമ്മാനിച്ചു.

സിറിയന്‍ കലാകാരിയായ അസാദ് ഫദ്ദാക്കാണ് ഈ വര്‍ഷത്തെ ഷാര്‍ജ അവാര്‍ഡ് ഫോര്‍ അറബ് തിയേട്രിക്കല്‍ ക്രിയേറ്റിവിറ്റി പുരസ്‌കാരം ലഭിച്ചത്. ഒപേറ തിയേറ്റര്‍ കമ്പനിയെ ഷാര്‍ജ ഭരണാധികാരി ചടങ്ങില്‍ ആദരിച്ചു ഏറ്റവും മികച്ച തീയട്രിക്കല്‍ വര്‍ക്ക് 2024 പുരസ്‌കാരമായ ഡോ. സുല്‍ത്താന്‍ മുഹമ്മദ് ഖാസിമി അവാര്‍ഡ് ടുണീഷ്യന്‍ തിയേറ്റര്‍ കമ്പനിക്ക് സമ്മാനിച്ചു. ഇവരുടെ അല്‍ ബുഖാറ എന്ന അവതരണത്തിനാണ് പുരസ്‌കാരം നല്‍കിയത്. ഷോയുടെ സംവിധായകനായ സാദിഖ് ട്രബ്ബല്‍സി ഒപ്പേറ തിയേറ്റര്‍ കമ്പനിക്ക് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി.

The post ഷാര്‍ജ ഭരണാധികാരി തിയേറ്റര്‍ ഡേയ്‌സില്‍ പങ്കെടുത്തു appeared first on Metro Journal Online.

See also  കുവൈറ്റിലെ അംഗാര സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം

Related Articles

Back to top button