Education

സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചു

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ധിഖിനായി വിമാനത്താവളങ്ങളിൽ അടക്കം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ധിഖ് വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ധിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു

പോലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകും. സിദ്ധിഖിന്റെ എല്ലാ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്ന് സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്

See also  കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

Related Articles

Back to top button