Gulf

സഊദിയില്‍ ഫറോവ കൊമ്പന്‍ മൂങ്ങയെ കണ്ടെത്തി

റിയാദ്: കൊമ്പുള്ള മൂങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പക്ഷിയെ കിഴക്കന്‍ കാട്ടുഗ്രാമത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഓറഞ്ച് നിറത്തിലുള്ള വലിയ കണ്ണുകളും കറുപ്പ് പൊട്ടുകളോടുകൂടിയ സ്വര്‍ണമണലിന്റെ നിറമാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. മുഖത്തിന് ചുറ്റും കറുത്ത തൂവലുകളുടെ ഒരു നിരയും തലക്ക് മുകളില്‍ കൊമ്പിനെ അനുസ്മരിക്കുന്ന തൂവലുകളും ഇവയുടെ പ്രത്യേകതയാണ്.

മരുഭൂമികളിലെ വാദികളിലും കുന്നിന്‍പുറങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. വര്‍ഷത്തില്‍ ചുരുങ്ങിയത് 1,500ല്‍പ്പരം എലികളെ ഇവ തിന്നുനശിപ്പിക്കുമെന്ന് അമന്‍ എന്‍വയണ്‍മെന്റല്‍ സൊസൈറ്റി അഗംമായ അദ്‌നാന്‍ ഖലീഫ വെളിപ്പെടുത്തി. നോര്‍ത്ത് ആഫ്രിക്കയിലെ സഹാറന്‍ മരുഭൂമിയിലും അറേബ്യന്‍ മരുഭൂമിയിലുമാണ് ഇവയെ കണ്ടുവരുന്നത്.

See also  മലയാളിയെ വിമര്‍ശിക്കുന്നൂവെന്ന് നിലവിളിക്കുന്നവര്‍ ശരാശരി നിലവാരംപോലും ഇല്ലാത്തവര്‍; ബി ജയമോഹന്‍

Related Articles

Back to top button