Kerala

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: നേതൃത്വത്തെ വിമർശിച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ

കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുകൾ. മുനമ്പം വഖഫ് അല്ലെന്ന് പറയാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് പോസ്റ്ററുകളിൽ പറയുന്നു

പുതുതലമുള പാർട്ടിയെ നയിക്കട്ടെ, മുനവറലി തങ്ങളെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്. നേരത്തെ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസീന് മുന്നിലും സമാനമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു

കുറച്ചു ദിവസങ്ങളിലായി ലീഗിൽ പല നേതാക്കളുടെയും പ്രതികരണങ്ങൾ പുറത്തുവന്നിരുന്നു. മുനമ്പം വിഷയത്തിൽ പാർട്ടിയിൽ തന്നെ രണ്ട് അഭിപ്രായമുണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു പ്രതികരണങ്ങൾ. ഒടുവിൽ ഇനി പരസ്യപ്രതികരണം പാടില്ലെന്ന് സാദിഖലി തങ്ങൾ നിർദേശിച്ചിരുന്നു.

See also  വൈദ്യുതി ചാർജ് വർധന കൊള്ള; പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധമെന്ന് വിഡി സതീശൻ

Related Articles

Back to top button