Gulf

യുഎഇയിലെ ഫാക്ടറിയിൽ തീപിടിത്തം: മണിക്കൂറുകളോളം പുക ഉയർന്നു, ആളപായമില്ല

യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിൽ നിന്നും മണിക്കൂറുകളോളം കനത്ത പുക ഉയർന്നു

എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എത്തി തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തെ തുടർന്ന് ഈ ഭാഗത്തേക്കുള്ള റോഡ് അടച്ചു

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post യുഎഇയിലെ ഫാക്ടറിയിൽ തീപിടിത്തം: മണിക്കൂറുകളോളം പുക ഉയർന്നു, ആളപായമില്ല appeared first on Metro Journal Online.

See also  റമദാന്‍: തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കുള്ള ഇമാമുമാരെ പ്രഖ്യാപിച്ച് സൗദി മതകാര്യ വകുപ്പ്

Related Articles

Back to top button