Kerala

സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും: കമൽഹാസൻ

 വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയം ആശംസിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. പിണറായി വിജയന് വിജയം നേരുന്നതായി കമൽഹാസൻ എക്‌സിൽ കുറിച്ചു. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും എന്നാണ് കമൽഹാസൻ കുറിച്ചത്

സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ നേരുന്നു. എല്ലാത്തിനും ഉപരി കേരളം എന്റെ നാടുകൂടിയാണ്. ചിലരുടെയെങ്കിലും മനസിൽ ഞാൻ പുറത്തു നിന്നുള്ള ഒരാളാണെന്ന തോന്നലുണ്ടായാൽ പോലും കേരളവും ഞാനും എന്നും വൈകാരികമായി അടുപ്പം പുലർത്താറുണ്ട്

കഴിഞ്ഞ പത്ത് വർഷത്തെ കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും കേരളത്തിലെ ജനങ്ങളോട് അഭ്യർഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം, എന്നാണ് കമൽഹാസന്റെ കുറിപ്പ്‌
 

See also  മലപ്പുറം വണ്ടൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

Related Articles

Back to top button