Gulf
കുവൈത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കുവൈത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
കുവൈത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് ദമ്പതികളായ കണ്ണൂര്‍ നടുവില്‍ മണ്ടളത്തെ കുഴിയാത്ത് സൂരജ് (39), ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിന്‍സി (36) എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ മണ്ടളത്ത് എത്തിക്കും.
ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടുവരെ കുവൈത്തിലെ സബാഹ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹങ്ങള്‍ രാത്രിയോടെ കണ്ണൂരിലേക്കുള്ള വിമാനത്തില്‍ കൊണ്ടുവരും. പുലര്‍ച്ചെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സൂരജിന്റെ മണ്ടളത്തെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞു മണ്ടളം സെന്റ് ജൂഡ്‌സ് പള്ളിയിലാണ് സംസ്‌കാരം.
The post കുവൈത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും appeared first on Metro Journal Online.