Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ മാർഗനിർദേശം അനുസരിച്ചാണ് മൊഴിയെടുത്തത്. 

ഇന്ത്യൻ എംബസി വഴിയാണ് യുവതി മൊഴി നൽകിയത്. ബുധനാഴ്ച എംബസിയിൽ നിന്ന് വീഡിയോ കോൺഫെറൻസിങ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. എംബസി വഴി മൊഴി എടുത്ത ശേഷം പകർപ്പ് അയച്ചു നൽകി പരാതിക്കാരിയുടെ ഒപ്പും രേഖപ്പെടുത്തി.
മൂന്നാം കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. 

മൂന്നാം ബലാത്സംഗ കേസിൽ 18 ദിവസം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ജാമ്യം നേടി രാഹുൽ പുറത്തിറങ്ങിയത്. രാഹുൽ തന്നെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം നടന്നത്. 

See also  എൻ വാസുവിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു

Related Articles

Back to top button