World

നവ വധുവിനെ കൊന്ന് നാടുവിട്ട് ഇന്ത്യക്കാരനായ ഭര്‍ത്താവ്; വലവിരിച്ച് ഇന്റര്‍പോള്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
24 കാരിയായ ഹര്‍ഷിത ബ്രെല്ലയാണ് കൊല്ലപ്പെട്ടതെന്ന് നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കിഴക്കന്‍ ലണ്ടനില്‍ ഉപേക്ഷിച്ച കാറിന്റെ ബൂട്ടിലാണ് ഹര്‍ഷിത ബ്രെല്ലയുടെ മൃതദേഹം കണ്ടെത്തിയത്. കൊലയാളിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് പങ്കജ് ലാംബക്കായി ഇന്റര്‍പോളിന്റെ സഹായത്തില്‍ രാജ്യത്തിന് അകത്തും പുറത്തും പരിശോധന നടത്തുകയാണ് പോലീസ്. ഇന്ത്യക്കാരനായ ഇയാള്‍ ഡല്‍ഹിയിയിലെത്തിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.

അതിനിടെ, ലണ്ടനില്‍വെച്ച് തന്നെ യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നുവെന്നും രണ്ട് മാസമുമ്പ് ഇതുമായി ബന്ധപ്പെട്ട കേസ് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

The post നവ വധുവിനെ കൊന്ന് നാടുവിട്ട് ഇന്ത്യക്കാരനായ ഭര്‍ത്താവ്; വലവിരിച്ച് ഇന്റര്‍പോള്‍ appeared first on Metro Journal Online.

See also  ബാഗ്രാം സൈനികത്താവളം ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തെ തള്ളി താലിബാൻ; ഒരു ഇഞ്ചുപോലും വിട്ടുനൽകില്ല

Related Articles

Back to top button