Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ യുവാവ് നൽകിയ ലൈംഗികാതിക്രമ പരാതി റദ്ദാക്കി

യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാറിന്റെ സിംഗിൾ ബെഞ്ചാണ് കേസ് റദ്ദാക്കാൻ ഉത്തരവിട്ടത്. 2012ൽ ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്നാണ് പരാതി.

തെളിവ് ലഭിക്കാത്തതിനാൽ നേരത്തെ കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്തിരുന്നു. പരാതിയിൽ പറയുന്ന താജ് ഹോട്ടൽ തുടങ്ങിയത് 2016ലാണ്. ഈ ഹോട്ടലിലെ നാലാം നിലയിൽ വെച്ച് പീഡിപ്പിച്ചുവെന്ന പരാതി വിശ്വാസ്യയോഗ്യമല്ല. 12 വർഷങ്ങൾക്ക് ശേഷമാണ് പരാതിക്കാരൻ പരാതി നൽകിയത്.

എന്തുകൊണ്ട് പരാതി നൽകാൻ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്നുമായിരുന്നു സ്റ്റേ അനുവദിച്ചുള്ള വിധിപ്പകർപ്പിൽ കോടതി വ്യക്തമാക്കിയത്. പരാതിയിൽ പറയുന്ന പല കാര്യങ്ങളും വിശ്വാസ യോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

The post സംവിധായകൻ രഞ്ജിത്തിനെതിരെ യുവാവ് നൽകിയ ലൈംഗികാതിക്രമ പരാതി റദ്ദാക്കി appeared first on Metro Journal Online.

See also  വിഎസിനെതിരെ അധിക്ഷേപം: ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെ പരാതി

Related Articles

Back to top button