Kerala

കൊല്ലത്തെത്തിയ അമിത് ഷായ്ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൊല്ലം: കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിലെത്തിയ അമിത് ഷാ വാഹനത്തിൽ പോകുന്നതിനിടെയായിരുന്നു ബിനു ചുള്ളിയലിന്‍റെ നേതൃത്വത്തിലുള്ള യൂത്ത് കോൺ‌ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

വാഹനവ‍്യൂഹത്തിനു മുൻപിലേക്ക് ചാടി വീണ് പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ. ഇതേത്തുടർന്ന് പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. പിന്നാലെ ബിജെപി പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. കുണ്ടറയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആഭ‍്യന്തര മന്ത്രി.

See also  കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി; പ്രതിഷേധവുമായി നാട്ടുകാർ

Related Articles

Back to top button