Gulf

ദുബായിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീടുകൾക്ക് മുകളിൽ പതിച്ചു

ദുബായ്: ദുബായിൽ വ്യോമപ്രതിരോധ സംവിധാനം തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചു. നഗരത്തിലെ രണ്ട് വീടുകളുടെ മുറ്റത്താണ് അവശിഷ്ടങ്ങൾ വീണതെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ഉഗ്രശബ്ദം വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകൾ വിജയകരമായി തടയുന്നതിനിടെ ഉണ്ടായതാണെന്നും അധികൃതർ വ്യക്തമാക്കി.

​സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ പിന്തുടരണമെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

See also  ഇന്റെനാഷ്ണല്‍ മൂണ്‍ ഡേ കോണ്‍ഫ്രന്‍സിന് യുഎഇ ആതിഥ്യമരുളും

Related Articles

Back to top button