Gulf

സൗദിയിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് ഡ്രോൺ ആക്രമണം; താത്കാലികമായി അടച്ചു

സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലയിലേക്ക് നേരെ ഡ്രോൺ ആക്രമമം. സൗദി അരാംകോയുടെ റാസ് തനൂര റിഫൈനറിക്ക് നേരെയാണ് ഡ്രോൺ ആക്രമണം നടന്നത്. ഇതേ തുടർന്ന് റാസ് തനൂര റിഫൈനറി താത്കാലികമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനൂര

റാസ് തനൂരയിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാല് വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി

ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമൂസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും സാഹചര്യം കണക്കിലെടുത്ത് നിരവധി കപ്പലുകൾ ഇതുവഴിയുള്ള ചരക്ക് നീക്കം നിർത്തിവെച്ചിരിക്കുകയാണ്.
 

See also  ഡ്രൈവിങ് ടെസ്റ്റിന് ഒരു ദിവസം 50 പേര്‍ക്ക് മാത്രം അനുമതിയെന്ന നിര്‍ദേശം പിൻവലിച്ചു

Related Articles

Back to top button