Gulf

ഒമാൻ തീരത്ത് കപ്പലിന് നേർക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, കപ്പലിൽ തീ പടർന്നു

ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേർക്ക് ഇറാന്റെ ആക്രമണം. സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചു

ആക്രമണ സമയത്ത് 16 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിലൊരാളാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തീ പടർന്ന കപ്പലിൽ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. 

കൊല്ലപ്പെട്ടയാളുടെയും പരുക്കേറ്റവരുടെയും പേരു വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒമാൻ നാവികസേനയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അമേരിക്കയുമായുള്ള ഇറാന്റെ സമാധാന ചർച്ചക്ക് മധ്യസ്ഥം വഹിച്ച ഒമാനിലേക്ക് തന്നെ ഇറാൻ ആക്രമണം നടത്തിയത് അന്താരാഷ്ട്ര തലത്തിൽ വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
 

See also  കറന്‍സിയുടെ മൂല്യത്തില്‍ ഒമാനി റിയാലിന് ലോകത്തില്‍ മൂന്നാം സ്ഥാനം

Related Articles

Back to top button